തിരുവനന്തപുരം: 'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് നടി രഞ്ജിനി രംഗത്ത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മത്സരിക്കുന്നതുകൊണ്ടാണ് ഇത്തരം വ്യാജ കേസുകൾ കൊടുക്കുന്നതെന്നാണ് രഞ്ജിനിയുടെ പ്രതികരണം.
'ഇത്തരം അനുഭവങ്ങൾ തുടക്കം മുതൽ ഉണ്ട്. കേസ് എടുത്തത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. എങ്ങനെയാണ് ഒരു കോടതി കേസെടുക്കാൻ ആവശ്യപ്പെടുന്നത്. ഒരു അടിസ്ഥാനമില്ലാത്ത കേസാണിത്. അമ്മയുടെ നിയമപ്രകാരം കേസ് ഉണ്ടെങ്കിൽ മത്സരിക്കാൻ കഴിയില്ല. അത് അറിഞ്ഞിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് ഒരു പവർ ഗ്രൂപ്പ് ചെയ്യുന്നതാണ്. ഹേമ കമ്മിറ്റിയിൽ ഒരു പവർ ഗ്രൂപ്പിനെക്കുറിച്ച് പറയുന്നില്ലെ? അവരാണ് ഇത് ചെയ്യുന്നത്. സിനിമ രംഗത്ത് ഇത്തരം കാര്യങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. സാന്ദ്ര തോമസിനും ഇതുപോലെ നടന്നില്ലെ? ട്രൈബ്യൂണൽ വന്നാലേ ഇത് ശരിയാകും' എന്നാണ് രഞ്ജിനി പറഞ്ഞത്.
എന്നാൽ അശ്ലീല ചിത്രങ്ങളിലൂടെ പണം സമ്പാദിച്ചെന്ന കേസിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് നടി ശ്വേതാ മേനോൻ പ്രതികരിച്ചിരുന്നു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ശ്വേത വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്