ഹോളിവുഡ് നടി ജെന്നിഫർ ആനിസ്റ്റൺ പ്രണയത്തിൽ. 56 കാരിയായ നടി ന്യൂയോർക്ക് സിറ്റിയിൽ തന്റെ പുതിയ കാമുകനും ഹിപ്നോതെറാപ്പിസ്റ്റും ലൈഫ് കോച്ചുമായ 49 കാരനായ ജിം കർട്ടിസിനൊപ്പം അത്താഴവിരുന്ന് ആസ്വദിക്കുന്ന ചിത്രങ്ങൾ ലീക്കായി.
ആനിസ്റ്റണിന്റെ ദീർഘകാല സുഹൃത്തുക്കളായ ജേസൺ ബേറ്റ്മാൻ, ഭാര്യ അമാൻഡ അങ്ക എന്നിവരും ഒന്നിച്ചുണ്ടായിരുന്നു.
ഇരുവരും ഒരേ കാറിലാണ് റസ്റ്റോറന്റിൽ എത്തിയതെങ്കിലും, വ്യത്യസ്ത വഴികളിലൂടെയാണ് പുറത്തിറങ്ങിയത്. ജൂലൈയിൽ സ്പെയിനിലെ മല്ലോർക്കയിൽ അവധിക്കാല യാത്രയിൽ ഒരു യാച്ചിൽ ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്നത് കണ്ടതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
കർട്ടിസും ഫ്രണ്ട്‌സ് താരവും ഏതാനും മാസങ്ങളായി ഡേറ്റിംഗിലാണെന്നും പരസ്പര സുഹൃത്തുക്കൾ വഴിയാണ് കണ്ടുമുട്ടിയതെന്നുമാണ് റിപോർട്ടുകൾ. കർട്ടിസിനെ കാണുന്നതിന് മുമ്പ് തന്നെ ആനിസ്റ്റണിന് അദ്ദേഹത്തിന്റെ കൃതികൾ അറിയാമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പുസ്തകം വായിക്കുകയും ഏകദേശം രണ്ട് വർഷത്തോളം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പിന്തുടരുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ആനിസ്റ്റൺ 2018-ൽ ജസ്റ്റിൻ തെറോക്സുമായുള്ള ബന്ധം വേർപിരിഞ്ഞു. ബ്രാഡ് പിറ്റിനെയും ആനിസ്റ്റൺ (2000 - 2005) വിവാഹം കഴിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്