നടൻ ധനുഷും നടി മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന തരത്തിലുളള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാണ്. ഇരുവരും ഒരുമിച്ച് പല വേദികളിലുമെത്തിയതാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്. മൃണാളിന്റെ പുതിയ ബോളിവുഡ് ചിത്രം സൺ ഒഫ് സർദാർ 2ന്റെ പ്രത്യേക പ്രദർശനത്തിന് ധനുഷ് മുംബയിലെത്തിയിരുന്നു. ഇതോടെയാണ് ഇരുവരും ഡേറ്റിംഗിലാണെന്ന് വാർത്തകൾ വന്ന് തുടങ്ങിയത്.
ഇപ്പോൾ ഈ അഭ്യൂഹങ്ങൾക്കുളള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മൃണാൾ താക്കൂർ. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയിരിക്കുന്നത്. താൻ ഈവിൾ ഐയിൽ വിശ്വസിക്കുന്നുണ്ടെന്നായിരുന്നു മൃണാളിന്റെ മറുപടി.
'കരിയറിൽ ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്. അത് പൂർത്തിയാക്കുമ്പോൾ അവയെക്കുറിച്ച് സംസാരിക്കും. ഒരാൾ സംസാരിക്കുന്നതിന് മുൻപ് ചിന്തിക്കേണ്ടതുണ്ട്. ലോകത്തോട് പറയുന്ന കാര്യങ്ങൾ നിയന്ത്രിക്കണം. ചിലപ്പോൾ നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾ പറയും. അത് പരിഹാസമാകും. ആ അർത്ഥത്തിൽ എന്റെ വ്യക്തിത്വം വളരെ വ്യത്യസ്തമാണ്. ഒരാൾക്ക് അടുത്ത വർഷം റിലീസ് ചെയ്യാൻ പോകുന്ന സിനിമളെക്കുറിച്ച് സംസാരിക്കാം. ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്താണ് വരുന്നതെന്നും വരാനിരിക്കുന്നതെന്നും എല്ലാവർക്കും അറിയാം. എന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഞാൻ പോസിറ്റീവായിട്ടാണ് ചിന്തിക്കുന്നത്' എന്നാണ് മൃണാൾ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്