സൈനിക സേവനത്തിന് ശേഷം തിരിച്ചെത്തിയത് മുതൽ ബിടിഎസ് അംഗങ്ങളായ ടെഹ്യുങ്, സുഗ, ആർഎം, ജങ്കൂക്ക്, ജിമിൻ, ജെ-ഹോപ്പ്, ജിൻ എന്നിവർ വലിയ ചർച്ചകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ചൂടേറിയ വാർത്ത പോപ് രാജാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട മൈക്കിൾ ജാക്സണിന് വേണ്ടി ബിടിഎസ് താരങ്ങൾ ട്രിബ്യൂട്ട് നൽകുന്നു എന്നാണ്. ഇതിൽ സത്യമുണ്ടോ? ഇല്ല.. ഇത് തീർത്തും വാസ്തവ വിരുദ്ധമായ വാർത്തയാണ് എന്ന വ്യക്തത നൽകിയിരിക്കുകയാണ് ബിഗ്ഹിറ്റ് മ്യൂസിക്.
ബിടിഎസിനെ പ്രതിനിധീകരിക്കുന്ന ഏജൻസിയായ ബിഗ്ഹിറ്റ് മ്യൂസിക്, തങ്ങളുടെ ഔദ്യോഗിക എക്സ് (മുമ്പ് ട്വിറ്റർ) അക്കൗണ്ടിൽ കൊറിയൻ, ഇംഗ്ലീഷ് ഭാഷകളിൽ ഒരു പ്രസ്താവന പങ്കിട്ടു. അത് ഇങ്ങനെയാണ്:
ഹലോ, ഇത് ബൈറ്റ് മ്യൂസിക് ആണ്. സമീപകാലത്ത് സോഷ്യൽ മീഡിയയിൽ പ്രചരിയ്ക്കുന്ന, ബിടിഎസ് മൈക്കിൾ ജാക്സണിന് ട്രിബ്യൂട്ട് നൽകുന്നു എന്ന വാർത്തകൾക്ക് ഒരു വ്യക്തത നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ബിടിഎസ് അയർലണ്ടിലെ ഗ്രൗസ് ലോഡ്ജ് സ്റ്റുഡിയോയിൽ സന്ദർശിക്കുകയോ, മൈക്കൾ ജാക്സണിന് വേണ്ടി ട്രിബ്യൂട്ട് ആൽബമോ, റെക്കോഡിങോ നടത്തിയിട്ടില്ല.
തെറ്റായ വിവരങ്ങൾ പ്രചരിയ്ക്കുന്നത് തടയാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ബിടിഎസിന് നിങ്ങൾ നൽകുന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ഞങ്ങൾ ആത്മാത്ഥമായി നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നു. ബിടിഎസ് കലാകാരന്മാർക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്നതിൽ ഞങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണ്.- ബൈറ്റ് മ്യൂസിക് എക്സിൽ കുറിച്ചു.
സൈനിക സേവനം പൂർത്തിയാക്കിയതിന് ശേഷമുള്ള ബിടിഎസിൻറെ ആദ്യത്തെ ആൽബം 2026 മാർച്ചിൽ എത്തും എന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്