ന്യൂയോര്‍ക്ക്: 21 മാസം മാത്രം പ്രായമുള്ള മകനെ ലൈഫ് ജാക്കറ്റ് ഇല്ലാതെ ബോട്ടില്‍ കയറ്റിയതിന് കര്‍ട്ട്‌നി കര്‍ദാഷിയാനെതിരെ രൂക്ഷ വിമര്‍ശനം. വളരെ അശ്രദ്ധയോടെ ഉള്ള രക്ഷാകര്‍തൃത്വമാണ് നടത്തിയത് എന്നാണ് കര്‍ദാഷിയാനെതിരെയുള്ള വിമര്‍ശനം. വെള്ളിയാഴ്ചയാണ് ഇഡാഹോയിലേക്കുള്ള കുടുംബ യാത്രയുടെ ചിത്രങ്ങള്‍ കര്‍ട്ട്‌നി പോസ്റ്റ് ചെയ്തത്.
മകന്‍ റോക്കി തേര്‍ട്ടീനൊപ്പം ഒരു ബോട്ടില്‍ ഇരിക്കുന്നത് കാണിക്കുന്ന ഒരു ആര്‍ദ്രമായ അമ്മ-മകന്‍ ചിത്രത്തിലൂടെയാണ് തുടക്കം. 'ആത്മാവിനുള്ള ഭക്ഷണം' എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങല്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് പിന്നാലെ, ലൈഫ് വെസ്റ്റ് ഇല്ലാതെ ഒരു ചെറിയ കുട്ടിയെ വെള്ളത്തിലൂടെ യാത്ര ചെയ്യിപ്പിക്കുന്നത് അശ്രദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി കമന്റുകളാണ് വന്നത്. അത് കുട്ടികളെ അപകടത്തിലാക്കുന്നുവെന്നും അവര്‍ എടുക്കുന്ന അപകടസാധ്യതയെക്കുറിച്ച് അവര്‍ അജ്ഞരാണെന്നും ഉള്ള നിവധി ആരോപണങ്ങളാണ് കമന്റിലൂടെ വന്നത്.
ലൈഫ് വെസ്റ്റ് ഇല്ലാതെ 14 വയസ്സിന് താഴെയുള്ള കുട്ടിയെ വെള്ളത്തിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കുന്നത് ഇഡാഹോയില്‍ നിയമവിരുദ്ധമാണ്. എന്നാല്‍ കമന്റ് ചെയ്യുന്നവര്‍ക്കെതിരെ തിരിച്ചടിക്കുന്നതിന് പകരം, 46 കാരിയായ കോര്‍ട്ട്‌നി 24 മണിക്കൂറിനുശേഷം ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് വഴി പ്രതികരിച്ചത് ഇങ്ങനെയാണ്- തന്നെ സത്യസന്ധതയോടെ വിമര്‍ശിച്ചതിനും തന്നെയും കുടുംബത്തെയും സുരക്ഷിതമായിരിക്കാനുള്ള നിര്‍ദേശത്തിനും കരുതലിനും തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി പറയുന്നു എന്നായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്