ന്യൂഡല്‍ഹി: രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന്റെ കാരണം എന്താണെന്ന് കേന്ദ്ര സര്‍ക്കാരോ റോയിട്ടേഴ്‌സോ ഇതുവരെ വിശദീകരിച്ചിട്ടില്ല. നിയമപരമായ കാരണത്താല്‍ ബ്ലോക്ക് ചെയ്തുവെന്നാണ് എക്‌സില്‍ അക്കൗണ്ട് തിരയുമ്പോള്‍ കാണിക്കുന്നത്.
ബ്രിട്ടീഷ് വാര്‍ത്താവിതരണ ഏജന്‍സിയായ റോയിട്ടേഴ്‌സിനെ 2008 ല്‍ തോംസണ്‍ കോര്‍പറേഷന്‍ ഏറ്റെടുത്തിരുന്നു. ലണ്ടനാണ് ആസ്ഥാനം. ഇരുന്നൂറോളം പ്രദേശങ്ങളിലായി 2,600 മാധ്യമപ്രവര്‍ത്തകരാണ് റോയിട്ടേഴ്‌സില്‍ ജോലി ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്