സാഗ്രബ്: ക്രൊയേഷ്യയിലെ സാഗ്രബ് വേദിയായ ഗ്രാൻഡ് ചെസ് ടൂർ റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സിൽ ഇന്ത്യയുടെ ഡി. ഗുകേഷ് 9 റൗണ്ടിൽ നിന്ന് 14 പോയിന്റ് നേടിയാണ് നിലവിലെ ലോക ചാമ്പ്യനായ ഗുകേഷ് സാഗ്രബിലും ഒന്നാമനായത്.
തന്നെ ദുർബലനായ കളിക്കാരനെന്ന് പരിഹസിച്ച ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസണെ ഉൾപ്പെടെ തകർത്താണ് സാഗ്രബിൽ കിരീടമുയർത്തിയത്. ഗ്രാൻഡ് ചെസ് റാപ്പിഡ് ടൂറിൽ ആദ്യ മത്സരത്തിൽ പോളണ്ടിന്റെ ഡുഡ ജാൻ ക്രിസ്റ്റോഫിനോട് തോറ്റാണ് ഗുകേഷ് തുടങ്ങിയത്. എന്നാൽ പിന്നീട്തുടർച്ചയായി 5 ഗെയിമുകളിൽ ലോക ചെസിലെ വമ്പന്മാരെ തോൽപ്പിച്ച് ഗുകേഷ് ഒന്നാം സ്ഥാനത്തെത്തി.
രണ്ടാം റൗണ്ടിൽ ഫ്രാൻസിന്റെ അലിരെസ ഫിറോസ്ജ, മൂന്നാം റൗണ്ടിൽ സ്വന്തം നാട്ടുകാരാനായ പ്രഗ്‌നാനന്ദ, നാലാം റൗണ്ടിൽ ഉസ്‌ബെക്കിസ്ഥാന്റെ നോഡിർബൂെക്ക അബ്ദുസറ്റോ റോവ്,അഞ്ചാം റൗണ്ടിൽ അമേരിക്കയുടെ ഫാബിയാനോ കരുവാന എന്നിവരെ മുട്ടുകുത്തിച്ച ഗുകേഷ് ആറാംറൗണ്ടിൽ സാക്ഷാൽ കാൾസനെ കറുത്ത കരുക്കളെടുത്ത് അടിയറവ് പറയിച്ചു.
ആറാം റൗണ്ടിന് മുൻപായിരുന്നു ഗുകേഷ് അത്ര മികച്ച കളിക്കാരനല്ലെന്നുള്ള കാസൺന്റെ പരിഹാസം. എന്നാൽ ആറാം റൗണ്ടിൽ 49 നീക്കത്തിനൊടുവിൽ ഗുകേഷ് കാൾസന്റെ അഹന്തയ്ക്ക് മേൽ ജയിച്ചു കയറി. തുടർച്ചയായി രണ്ടാം തവണയാണ് ഗുകേഷ് കാൾസണെ കീഴടക്കുന്നത്. ഇതിന് മുൻപ് നോർവേ ചെസിലും കാൾ സൺ ഗുകേഷിനോട് അടിയറവ് പറഞ്ഞിരുന്നു.
സാഗ്രബിൽ ഒമ്പതാം റൗണ്ടിൽ യു.എസ് താരം വെസ്ലി സോ യെ തോൽപ്പിച്ചാണ് ഗുകേഷ് കിരീടം ഉറപ്പിച്ചത്. വെള്ള കരുക്കളുമായി കളിച്ച കാൾസൺ ആണ് ആദ്യ നീക്കം നടത്തിയത് . ഇംഗ്ലീഷ് ഓപ്പണിംഗിൽ സി4 എന്ന നീക്കമാണ് നടത്തിയത്. അതിന് മറുപടിയായിഗുകേഷ് റിവേഴ്‌സ് സിസിലിയൻ ശൈലിയിൽ ഗെയിം മുന്നോട്ട് പോയി.
മനോഹരമായ കോമ്പിനേഷൻ ഗെയിമുകൾ ഗുകേഷ് കളിയിൽ അവലംബിച്ചു. പ്രത്യേകിച്ച് ഗുകേഷിന്റെ കുതിരകൾ രണ്ടും പരസ്പരം സഹായകരമായ പൊസിഷനിലായിരുന്നു. എൻസ് ഗെയിമിൽ കാൾസൺന്റെ പൊസിഷൻ ദുർബലമായി.
ഗുകേഷ് ഗെയിം സ്വന്തമാക്കി തന്റെ കരുക്കളുടെ കരുത്ത് തെളിയിച്ചു. ചെസ് ഇതിഹാസം ഗാരി കാസ്പറോവ്, വനിതാ ഗ്രാൻഡ് മാസ്റ്റർ സുസ ൻ പോൾ ഗാർ തുടങ്ങിയവരെല്ലാം ഗുകേഷിനെ അഭിനന്ദിച്ച് രംഗത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്