കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായി സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് കലാഭവൻ നവാസ്. അന്തരിച്ച നടൻ അബൂബക്കറിന്റെ രണ്ടു മക്കളിൽ ഒരാളാണ്. ‘വാത്സല്യം’ സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച മേലേടത്ത് രാഘവൻ നായരുടെ അമ്മാവനായി അഭിനയിച്ച അബൂബക്കറിന്റെ കഥാപാത്രത്തെ മലയാളികൾക്കു മറക്കാനാവില്ലല്ലോ.
1993ൽ കെ.എസ്. പ്രസാദാണ് നവാസിനെ കലാഭവനിലെത്തിച്ചത്. മിമിക്രി വേദികളെ കുടുകുടെ ചിരിപ്പിച്ച ‘സിംഗിൾ മാൻ’ ഷോകളിലൂടെ നവാസ് അതിനകം ഏറെ ശ്രദ്ധ നേടിയിരുന്നു. 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മിമിക്സ് ആക്ഷൻ 500 (1995) എന്ന ചിത്രത്തിലൂടെ പ്രശസ്ത സംവിധായകൻ ബാലു കിരിയത്ത് 38 മിമിക്രി കലാകാരന്മാർക്കൊപ്പം സിനിമകളിൽ അഭിനയിച്ചു.
നവാസിന്റെ അപ്രതീക്ഷിത വിയോഗം ഷൂട്ടിംഗ് ഇടവേളയില്‍ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങവെ
ഹിറ്റ്‌ലർ ബ്രദേഴ്‌സ് (1997), ജൂനിയർ മാൻഡ്രേക്ക് (1997), മാട്ടുപ്പെട്ടി മച്ചാൻ (1998), ചന്ദമാമ (1999), തില്ലാന തില്ലാന (2003) തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്.
ഏക സഹോദരൻ നിയാസ് ബക്കറും സിനിമാ-സീരിയൽ രംഗത്ത് സജീവമാണ്. ഭാര്യ രഹനയും സിനിമാ താരമായിരുന്നു. നാൽപതോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മിമിക്രിയിലെന്ന പോലെ നവാസ് സിനിമ രംഗത്തു സജീവമായില്ല.
‘നീലാകാശം നിറയെ’ എന്ന സിനിമയിൽ ഒന്നിച്ചഭിനയിച്ച ശേഷമാണ് നവാസും രഹ്നയും വിവാഹിതരാകുന്നത്. രഹ്ന പിന്നീട് സിനിമയിൽനിന്നു മാറിനിന്നു. ഇരുവരും രണ്ടാമത് ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ഈ വർഷം പുറത്തിറങ്ങിയ ‘ഇഴ’. മകൾ നഹ്റിനും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നഹ്റിൻ നായികയായ ‘കൺഫഷൻസ് ഓഫ് എ കുക്കു’ ഒടിടിയിൽ റിലീസ് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്