നവാസിന് സെറ്റിൽ വെച്ച് നെഞ്ചുവേദന ഉണ്ടായിട്ടില്ലെന്ന് ‘പ്രകമ്പനം’ സിനിമയുടെ പ്രൊഡക്ഷൻ ടീം  

AUGUST 2, 2025, 6:49 AM

നടൻ കലാഭവൻ നവാസിന് സെറ്റിൽ വെച്ച് ദേഹാസ്വസ്ഥ്യം ഉണ്ടായിട്ടില്ലെന്ന് അ‌ദ്ദേഹം അ‌ഭിനയിച്ചിരുന്ന ‘പ്രകമ്പനം’ സിനിമയുടെ പ്രൊഡക്ഷൻ ടീം അംഗങ്ങൾ. 

സെറ്റിൽവെച്ച് നെഞ്ചുവേദന ഉണ്ടായിട്ടും ഷൂട്ട് മുടങ്ങാതിരിക്കാൻ, അത് വകവെക്കാതെ നവാസ് അഭിനയം തുടരുകയായിരുന്നെന്ന് നടൻ വിനോദ് കോവൂർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.

‘സെറ്റിൽ വെച്ച് നവാസിന് നെഞ്ചുവേദന വന്നു, ഷൂട്ടിന് ബുദ്ധിമുട്ടാകുമെന്ന് കരുതി ആശുപത്രിയിൽ പോയില്ല’; വിനോദ് കോവൂര്‍

vachakam
vachakam
vachakam

ഈ പശ്ചാത്തലത്തിലാണ് ‘പ്രകമ്പനം’ ടീമിന്റെ പ്രതികരണം. 

വെള്ളിയാഴ്ച വൈകിട്ട് ആറുമണി വരെ സെറ്റിൽ സജീവമായിരുന്ന നവാസ് വീട്ടിൽ പോകാനായാണ് ഹോട്ടൽ റൂമിലേക്ക് മടങ്ങിയതെന്നും അതുവരെ ഒരുതരത്തിലുള്ള പ്രശ്നങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും പ്രൊഡക്ഷൻ ടീമിലെ ശശി പൊതുവാൾ  പറഞ്ഞു. 

vachakam
vachakam
vachakam

ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ നവാസിനെ ആശുപത്രിയിൽ എത്തിച്ചത് താൻ ഉൾപ്പെടെയുള്ള പ്രൊഡക്ഷൻ ടീം അംഗങ്ങളാണെന്നും ശശി പൊതുവാൾ കൂട്ടിച്ചേർത്തു. 


  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam