ഒന്നിച്ചുപോയ 21 വർഷത്തെ ദാമ്പത്യ ജീവിതം. 21 വർഷത്തെ ജീവിതത്തിൽ നിന്നും ഒന്നും പറയാതെ രഹ്നയെ തനിച്ചാക്കി നവാസ് എന്നന്നേക്കുമായി ഈ ലോകത്തോട് വിടപറഞ്ഞു.
തന്റെ പ്രിയതമന്റെ വേർപാടിൽ ഹൃദയം പൊട്ടുന്ന വേദനയിൽ കഴിയുന്ന രഹ്നയെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ വേദനിക്കുകയാണ് ഇരുവരുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും.
സ്റ്റേജ് ഷോകളിലും സിനിമയിലും ഒന്നിച്ച് അഭിനയിച്ച്, ഒടുവിൽ ജീവിതത്തിലും ഒന്നായവരാണ് നവാസും രഹ്നയും. തങ്ങളുടെ ആദ്യ കൂടിക്കാഴ്ച വഴക്ക് പറഞ്ഞായിരുന്നുവെന്ന് മുൻപൊരിക്കൽ നവാസും രഹ്നയും പറഞ്ഞിരുന്നു.
നവാസും രഹ്നയും ആദ്യമായി കാണുന്നത് ശങ്കരംകുളത്ത് ഒരു സ്റ്റേജ് ഷോയിൽ വച്ചായിരുന്നു. "എന്റെ അച്ഛൻ ഒരു ഡ്രാമ ആർട്ടിസ്റ്റ് ആണ്. ഞാൻ ചെയ്തിരുന്നതെല്ലാം സീരിയസ് വേഷങ്ങളായിരുന്നു. മിമിക്രി ചെയ്യുന്നവരോട് എന്റെ സഹോദരിക്ക് വലിയ ഇഷ്ടമാണ്. ഞാൻ പക്ഷേ അതൊന്നും ശ്രദ്ധിക്കാറില്ല. അന്നേദിവസം പരിപാടിയിൽ നോക്കിയപ്പോൾ വളരെ സീരിയസ് ആയി മിമിക്രി ചെയ്യുന്നൊരാൾ. എനിക്കത് ഇഷ്ടപ്പെട്ടു. നവാസിക്ക ആയിരുന്നു ഷോ ഡയറക്ടർ. പരിപാടിയിൽ ഞാൻ ഒരു രംഗപൂജ ഡാൻസ് ചെയ്തിരുന്നു. അത് കഴിഞ്ഞ് സ്കിറ്റ് ചെയ്യാൻ കയറണം. ഭതനാട്യത്തിന്റെ ഡ്രെസ് ആയിരുന്നു ഇട്ടിരുന്നത്. പക്ഷേ സമയത്തിന് അത് അഴിക്കാൻ പറ്റിയില്ല. ഒടുവിൽ ഒരുവിധേന അഴിച്ച് സ്റ്റേജിലേക്ക് കയറാൻ വാതിൽ തുറന്നതും നവാസിക്ക എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. ഭയങ്കരമായി ചീത്ത പറഞ്ഞു. അതായിരുന്നു ഞങ്ങളുടെ ഫസ്റ്റ് കൂടിക്കാഴ്ച", എന്നായിരുന്നു മുൻപ് രഹ്ന ഒരു അഭിമുഖത്തിൽ പറഞ്ഞത്.
"എല്ലാവരും പൂവ് കൊടുത്താണ് പരിചയപ്പെടുന്നതെങ്കിൽ ഞങ്ങൾ നല്ല ചീത്ത പറഞ്ഞാണ് പരിചയപ്പെട്ടത്. അതൊക്കെ കഴിഞ്ഞ് പോയി, ഞങ്ങൾ ഒരുമിച്ചൊരു സിനിമ ചെയ്തു. ചേട്ടൻ നേരത്തെ കല്യാണം കഴിച്ച് പോയിരുന്നു. ഇനിയുള്ളത് ഞാൻ. അങ്ങനെ ആലോചനകളൊക്കെ നടക്കുകയാണ്. ഒടുവിൽ രഹ്നയുടെ ബാക്ഗ്രൗണ്ട് ഞങ്ങൾക്ക് ഒത്തു വന്നു. കലാകുടുംബം നല്ലതാകുമെന്ന് കരുതി. ചേട്ടൻ അവരോട് സംസാരിച്ചു. അതെല്ലാം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് കല്യാണം നടക്കുന്നത്", എന്നായിരുന്നു നവാസ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്