ഇസ്ലാമബാദ് : പാകിസ്ഥാനിൽ ആഭ്യന്തര കലാപം. കലാത് ജില്ലയിലെ മാംഗോച്ചർ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതർ ഏറ്റെടുത്തതായി റിപ്പോർട്ടുകൾ. നൂറുകണക്കിന് ആയുധധാരികൾ സർക്കാർ കെട്ടിടങ്ങളും സൈനിക സ്ഥാപനങ്ങളും കൈയടക്കി.
ബലൂച് ലിബറേഷൻ ആർമി പാകിസ്ഥാൻ സൈന്യത്തിന്റെ പ്രധാന ക്യാമ്പ് ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ ഏറ്റുമുട്ടലുകൾ തുടരുകയാണ്.
സായുധരായ ബലൂച് വിമതർ കൂടുതൽ നഗരങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ ആഴ്ച, ബലൂച് ലിബറേഷൻ ആർമിയും പാകിസ്ഥാൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 10 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പാകിസ്ഥാൻ സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഏറ്റുമുട്ടൽ ഒരു വലിയ ആഭ്യന്തര യുദ്ധമായി വളർന്നു. ബലൂച് വിമതരുടെ ആക്രമണത്തിൽ നിരവധി പാകിസ്ഥാൻ സൈനികർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം തുടരുകയാണ്. ഉറി, അഖ്‌നൂര്‍ , കുപ്വാര എന്നിവിടങ്ങളില്‍ നിയന്ത്രണ രേഖക്ക് സമീപം പാക് സൈന്യം വെടിവച്ചു. ഇതിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്