ടെൽ അവീവ്: സിറിയയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. സിറിയൻ പ്രസിഡന്റിന്റെ വസതിയിൽ നിന്ന് 100 മീറ്റർ അകലെയാണ് ബോംബ് വർഷിച്ചത്.
സംഘർഷം രൂക്ഷമാക്കാനുള്ള നീക്കം ഇസ്രായേൽ നടത്തുകയാണെന്ന് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷാര ആരോപിച്ചു.
ന്യൂനപക്ഷമായ ഡ്രൂസ് മതവിഭാഗത്തിനു ഭീഷണിയാകുന്ന വിധം സര്‍ക്കാര്‍ സേനാവിന്യാസം അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു.
ഡ്രൂസ് സമൂഹം ഇസ്രായേലിലും ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിലും താമസിക്കുന്നു. അവർ ഇസ്രായേൽ സൈന്യത്തിലും ഉണ്ട്.
ഇതിനിടെ, ഗാസയിലേക്കു സഹായം കയറ്റി വന്ന കപ്പലിനു നേരെ മാള്‍ട്ടയ്ക്കു സമീപം ഡ്രോണ്‍ ആക്രമണമുണ്ടായി. കപ്പലിനു തീപിടിച്ചെങ്കിലും അണയ്ക്കാന്‍ കഴിഞ്ഞു. ഇസ്രയേലാണു പിന്നിലെന്ന് സഹായവിതരണ ഏജന്‍സി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്