ഇസ്ലാമാബാദ്: ഇന്ത്യയിൽ നിന്ന് മടങ്ങുന്ന പാകിസ്ഥാൻ പൗരന്മാർക്കായി വാഗാ അതിർത്തി തുറക്കുമെന്ന് പാകിസ്ഥാൻ.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലുള്ള പാകിസ്ഥാൻ പൗരന്മാർ ഉടൻ മടങ്ങിപോകണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. പാകിസ്ഥാൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസാന തീയതി ഏപ്രിൽ 30 ആയിരുന്നു.
പാക് പൗരന്മാര്‍ക്ക് മടങ്ങിപ്പോകാന്‍ അനുവദിച്ചിരുന്ന സമയം ഏപ്രില്‍ മുപ്പതിന് അവസാനിച്ചതോടെ വ്യാഴാഴ്ച അതിർത്തി അടച്ചിരുന്നു. ഇതോടെ ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്ക് പോകാനെത്തിയ എഴുപതോളം പാക് പൗരന്മാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ അതിര്‍ത്തിയില്‍ കുടുങ്ങിയെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
പാക് പൗരന്മാരെ അവരുടെ ഭാഗത്തെ അതിർത്തി കടക്കാൻ ഇന്ത്യൻ അധികൃതർ അനുവദിക്കുകയാണെങ്കിൽ അവരെ സ്വീകരിക്കാൻ പാകിസ്താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്