മാസിഡോണ: അർജന്‍റീനയിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. യുഎസ് ജിയോളജിക്കൽ സർവേയാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തത്.
അർജന്‍റീനയിലെ ഉഷുവായ നഗരത്തിന് 219 കിലോമീറ്റർ അകലെ സമുദ്രത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് ഭൂകമ്പമുണ്ടായത്.
ഭൂകമ്പത്തെ തുടർന്ന് അർജന്‍റീന, ചിലി, തുടങ്ങിയ തെക്കന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്.
മഗല്ലൻസ് മേഖലയിലെ തീരപ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാൻ ചിലിയുടെ പ്രസിഡൻ്റ് ഗബ്രിയേൽ ബോറിക് പൊതുജനങ്ങളോട് അഭ്യർഥിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്