ഇസ്ലാമബാദ് : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യയിൽ നിരോധിച്ചു.
പാകിസ്ഥാൻ ധനമന്ത്രി ഖവാജ ആസിഫും പാകിസ്ഥാൻ സൈന്യത്തിന്റെ പ്രചാരണ വിഭാഗമായ ഐഎസ്പിആറും നേരത്തെ ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്തത്.
ഗായകൻ ആതിഫ് അസ്ലം, ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദി, ബാബർ അസം, നടന്മാരായ ഫവാദ് ഖാൻ, ഹനിയ ആമിർ, മഹിര ഖാൻ എന്നിവരുൾപ്പെടെ നിരവധി പാകിസ്ഥാൻ സെലിബ്രിറ്റികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തവയിൽ ഉൾപ്പെടുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ ഈ ചാനലുകൾ പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്