ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബവുമായി അനുരഞ്ജനം ആഗ്രഹിക്കുന്നുവെന്ന തുറന്നു പറച്ചിലുമായി ഹാരി രാജകുമാരൻ. ഒരു അഭിമുഖത്തിൽ ആണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.
പിതാവുമായി ഇനി വഴക്കിടാൻ ആഗ്രഹമില്ലെന്നാണ് ഹാരി വ്യക്തമാക്കിയത്. 2020ൽ മേഗനെ വിവാഹം ചെയ്താണ് ഹാരി ബക്കിംഗ്ഹാം കൊട്ടാരം വിട്ടിറങ്ങിയത്. രാജകുടുംബാംഗത്തിനുള്ള സുരക്ഷ വേണമെന്ന ആവശ്യം കോടതി തള്ളിയതിന് പിന്നാലെയാണ് ഹാരിയുടെ മനം മാറ്റം.
അതേസമയം സുരക്ഷാ പ്രശ്നത്തിലെ കേസ് കാരണം തന്റെ അച്ഛൻ തന്നോട് സംസാരിക്കാറില്ലെന്നാണ് ഹാരി പരാതിപ്പെടുന്നത്. ജീവിതം വിലയേറിയതാണെന്നും വഴക്കിട്ട് സമയം കളയാനില്ല, അതുകൊണ്ട് അകൽച്ച മാറ്റണം എന്നാണ് ഹാരിയുടെ അഭ്യർത്ഥന. സുരക്ഷാകാര്യത്തിലെ കേസിൽ തോറ്റ് മണിക്കൂറുകൾക്കകമാണ് ഹാരിയുടെ അഭിമുഖം പുറത്തു വന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്