ഇസ്ലാമാബാദ്: സിന്ധു നദീജല ഉടമ്പടി പ്രകാരമുള്ള പാകിസ്ഥാന്റെ ജലവിഹിതം വഴിതിരിച്ചുവിടുന്നതിനായി ഇന്ത്യ നിര്‍മ്മിച്ച ഏതൊരു ഘടനയും നശിപ്പിക്കപ്പെടുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. അഭിമുഖത്തിലാണ് പാക് പ്രതിരോധമന്ത്രി പ്രകോപനപരമായ പ്രസ്താവന നടത്തിയത്.
പാകിസ്ഥാന് അവകാശപ്പെട്ട ജലം വഴിതിരിച്ചുവിടുന്നത് ആക്രമണമായി കാണുമെന്ന് ഖവാജ ആസിഫ് ആവര്‍ത്തിച്ചു.
സിന്ധു നദീതടത്തില്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ ശ്രമിച്ചാല്‍ പാകിസ്ഥാന്റെ പ്രതികരണമെന്താകുമെന്നായിരുന്നു ചോദ്യം. 'അത് പാകിസ്ഥാനെതിരായ ആക്രമണമായിരിക്കും... അവര്‍ (ഇന്ത്യ) ഇത്തരത്തിലുള്ള ഒരു നിര്‍മാണ ശ്രമം നടത്തിയാലും, പാകിസ്ഥാന്‍ ആ ഘടന തകര്‍ക്കും.' ആസിഫ് പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളം പോലും എത്തില്ലെന്ന് ഉറപ്പാക്കുമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി സിആര്‍ പാട്ടീല്‍ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്