ദീർഘ ദൂര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാൻ

MAY 3, 2025, 4:59 AM

ഇസ്ലാമബാദ് : ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാൻ. 450 കിലോമീറ്റർ ദൂരപരിധിയുള്ള ഉപരിതല ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത് എന്നാണ് പാകിസ്ഥാൻ്റെ വാദം. 

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയുമായുള്ള സംഘർഷ സാധ്യത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തിയത്. 

'എക്‌സർസൈസ് ഇൻഡസ്' എന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് അബ്ദാലി വെപ്പൺ സിസ്റ്റം എന്നറിയപ്പെടുന്ന മിസൈൽ പരീക്ഷിച്ചതെന്ന് പാകിസ്ഥാൻ മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. 

vachakam
vachakam
vachakam

ആർമി സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഷഹബാസ് ഖാൻ, സ്ട്രാറ്റജിക് പ്ലാൻസ് ഡിവിഷനിലെ പിഡിഎസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഷെഹര്യാർ പർവേസ് ബട്ട് എന്നിവർ വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചുവെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

അതേസമയം മിസൈൽ പരീക്ഷണങ്ങൾ അടിയന്തരമായിനിർത്തിവെക്കാൻ ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. ഭീകരർക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്നും അതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam