മോസ്‌കോ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രാഷ്ട്രീയവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെ ഉഭയകക്ഷിപരമായി പരിഹരിക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ലാവ്‌റോവ് അഭ്യര്‍ത്ഥന നടത്തിയത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം വഷളായ ഇന്തോ-പാക് ബന്ധത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
''റഷ്യന്‍-ഇന്ത്യന്‍ സഹകരണത്തിന്റെ വിഷയങ്ങളും പഹല്‍ഗാമിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ ബന്ധങ്ങള്‍ വഷളായതും അവര്‍ ചര്‍ച്ച ചെയ്തു. 1972 ലെ സിംല കരാറിലെയും 1999 ലെ ലാഹോര്‍ പ്രഖ്യാപനത്തിലെയും വ്യവസ്ഥകള്‍ അനുസരിച്ച് ന്യൂഡല്‍ഹിയും ഇസ്ലാമാബാദും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രാഷ്ട്രീയവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെ ഉഭയകക്ഷി അടിസ്ഥാനത്തില്‍ പരിഹരിക്കണമെന്ന് സെര്‍ജി ലാവ്റോവ് ആവശ്യപ്പെട്ടു,'' റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്