ഡൽഹി: പാകിസ്ഥാനുള്ള സാമ്പത്തിക സഹായം നിർത്തലാക്കാൻ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണയ നിധിയെയും സമീപിക്കാൻ ഇന്ത്യയുടെ നീക്കം.
പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് എഫ്‌എടിഎഫിനോട് ആവശ്യപ്പെടും.
അതേസമയം, ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചുവെന്ന പാകിസ്ഥാൻ മാധ്യമങ്ങളുടെ ആരോപണങ്ങൾ കേന്ദ്ര സർക്കാർ വൃത്തങ്ങൾ തള്ളി.
ഇന്ത്യയുടെ റാഫേൽ ജെറ്റുകൾ അതിർത്തി കടന്ന് പാക്കിസ്ഥാൻ വ്യോമസേന അവരെ നേരിടാൻ തുടങ്ങിയപ്പോൾ തിരിച്ചെത്തിയെന്നതാണ് പാകിസ്ഥാൻ മാധ്യമങ്ങളിലെ പ്രചാരണം.
ഭയം മൂലമാണ് പാകിസ്ഥാൻ തെറ്റായ പ്രചാരണം നടത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കി. പ്രധാനമന്ത്രി തിരിച്ചടിക്കാൻ ഇന്ത്യൻ സേനയ്ക്ക് പൂർണ്ണ അധികാരം നൽകിയതിനെത്തുടർന്ന് പാകിസ്ഥാൻ കൂടുതൽ സൈനികരെയും ഉപകരണങ്ങളെയും അതിർത്തിയിൽ വിന്യസിച്ചു. പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ അധിനിവേശ കശ്മീർ സന്ദർശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്