ജര്‍മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ കാര്‍ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി നിരവധി പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍ അറസ്റ്റില്‍

MAY 2, 2025, 3:53 PM

സ്റ്റുട്ട്ഗര്‍ട്ട്: തെക്കുപടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ സ്റ്റുട്ട്ഗര്‍ട്ടിന്റെ മധ്യഭാഗത്ത് ഒരു കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസും അഗ്‌നിശമന സേനാംഗങ്ങളും അറിയിച്ചു.

കാറിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഴ്സിഡസ് ജി-ക്ലാസ് എസ്യുവിയാണ് ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറ്റിയത്. 

സ്റ്റുട്ട്ഗര്‍ട്ട് അഗ്‌നിശമന സേനാംഗങ്ങള്‍ സംഭവത്തെ ഒരു ട്രാഫിക് അപകടമായി വിശേഷിപ്പിച്ചു. അതേസമയം പുതിയ വിവരങ്ങള്‍ ലഭ്യമായാലുടന്‍ പങ്കുവെക്കുമെന്ന് പോലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam