വത്തിക്കാൻ സിറ്റി: പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന്റെ ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി റിപ്പോർട്ട്. അടുത്ത മാർപ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് മുന്നോടിയായി സിസ്റ്റീൻ ചാപ്പലിന്റെ മേൽക്കൂരയിൽ ചിമ്മിനി സ്ഥാപിച്ചതായി റിപ്പോർട്ട്. ബാലറ്റുകൾ കത്തിക്കുന്ന പുക പുറത്ത് വരുന്നതിനായാണ് ഈ ചിമ്മിനി ഉപയോഗിക്കുന്നത്.
ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിന് മെയ് 7ന് തുടക്കമാവും. 267ാം മാർപ്പാപ്പയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് അന്ത്യമായെന്ന് വിശ്വാസികൾ അറിയിക്കുന്നത് ഈ ചിമ്മിനിയിലൂടെ പുറത്ത് വിടുന്ന പുകയുടെ നിറം അടിസ്ഥാനമാക്കിയാണ്.
സിസ്റ്റൈൻ ചാപ്പലിൽ ഓരോ രണ്ട് വോട്ടെടുപ്പിനുശേഷവും ഫലം പുറത്ത് അറിയിക്കാൻ പ്രത്യേക ചൂളയിൽ വോട്ടുകൾ കത്തിക്കുന്നു. കാർഡിനാൾമാരുടെ വോട്ടുകൾ രണ്ട് റൗണ്ടുകൾ കഴിഞ്ഞ് പ്രത്യേക നിറത്തിൽ കത്തിച്ച് പുറത്തെ ലോകത്തേക്കുള്ള ഫലത്തിന്റെ സൂചന നൽകുന്നു.
വോട്ടുകളിലൂടെ പുതിയ പോപ്പിനെ തിരഞ്ഞെടുക്കാതിരുന്നാൽ പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്ത്രസീൻ (കൊൾ ടാറിൽ കാണപ്പെടുന്ന ഘടകം), സൾഫർ എന്നിവ ചേർത്ത് കത്തിക്കും – ഇതിൽ നിന്ന് കറുപ്പ് പുക ഉയരും.
വോട്ടുകൾ വഴി ഒരു പോപ്പ് തെരഞ്ഞെടുക്കപ്പെട്ടാൽ പൊട്ടാസ്യം ക്ലോറേറ്റ്, ലാക്ടോസ്, ക്ലോറോഫോം റെസിൻ എന്നിവ ചേർത്താണ് കത്തിക്കുന്നത് – ഇതിൽ നിന്ന് വെളുത്ത പുക ഉയരും.
സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ എവിടെ നിന്നും ദൃശ്യമാകുന്ന രീതിയിലാണ് ചിമ്മിനി സ്ഥാപിച്ചിട്ടുളളത്. കോൺക്ലേവ് ദിവസങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറിലേക്ക് എത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്