ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ പാക്കിസ്ഥാന്‍ അറബ് രാജ്യങ്ങളുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്. സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ സ്ഥാപനപതിമാരുമായി പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാനിലെ സൗദി സ്ഥാനപതി നവാസ് ബിന്‍ സയ്ദ് അല്‍ മാല്‍കി, യുഎഇ സ്ഥാനപതി ഹമാദ് ഒബൈദ് ഇബ്രാഹിം സലിം അല്‍ സാബി, കുവൈറ്റ് സ്ഥാനപതി നാസ്സര്‍ അബ്ദുല്‍ റഹ്മാന്‍ ജാസ്സര്‍ എന്നിവരുമായി ഷരീഫ് ചര്‍ച്ച നടത്തിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ ഭാഗം ഷരീഫ് സ്ഥാനപതിമാരെ ധരിപ്പിച്ചതായാണ് വിവരം. സൗദി ഉള്‍പ്പെടെയുള്ള സുഹൃദ് രാജ്യങ്ങള്‍ ഇടപെട്ട് ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കണമെന്നും ദക്ഷിണേഷ്യയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും ഷരീഫ് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്