കുവൈറ്റ് സിറ്റി: കുവൈറ്റിലെ മിന അബ്‌ദുളള റിഫൈനറിയിലെ പരിസ്ഥിതി ഇന്ധന യൂണിറ്റുകളിലുണ്ടായ തീപിടുത്തത്തിൽ മലയാളി മരിച്ചതായി റിപ്പോർട്ട്. മലപ്പുറം ബിപി അങ്ങാടി അമ്പാട്ട് സുബ്രഹ്മണ്യന്റെ മകൻ പ്രകാശനാണ് (50) മരിച്ചത്.
അതേസമയം അപകടത്തിൽ നാല് പേർക്ക് കൂടി പരിക്കേറ്റതായി കമ്പനി അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പ്രകാശന്റെ ഭാര്യയും മകളും കുവൈറ്റിൽ വിസിറ്റിംഗ് വിസയിൽ എത്തിയത്. കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ കീഴിലുള്ള കോൺട്രാക്ടിംഗ് സ്ഥാപനത്തിലായിരുന്നു പ്രകാശൻ ജോലി ചെയ്തിരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്